റോഡ് ഷോ

റോഡ് ഷോ ജനാധിപത്യം പുലരാൻ വോട്ടു ചെയ്താൽ മാത്രം പോര പെരുവഴി ഇളക്കി മറിക്കണം അറവുമാടുകളും അങ്കക്കോഴികളും അർമാദിക്കുന്ന ചാനൽ കാഴ്ചകളുടെ പ്രളയം ആർക്കൊക്കെയോ അറുക്കാൻ വേണ്ടി കഴുത്തു നീട്ടിക്കൊടുക്കുന്നവരും അങ്കക്കലിപൂണ്ട് കൊത്തിപ്പറിക്കുന്ന …

പ്രളയാനന്തര സെൽഫി

പ്രളയ കാല കഥകളൊക്കെ വെള്ളത്തിലൊലിച്ചുപോയി ചാനലുകാരുടെ ചാകരയും കഴിഞ്ഞു ഇനിയിപ്പോ ഇരമ്പിയാർത്തു വന്ന പുഴകൾക്കൊക്കെ എന്ത് ഭവിച്ചു എന്നന്വേഷിക്കാവുന്നതാണ് പൊടിപോലുമില്ല എന്നു പറയാൻ പറ്റില്ല പൊടിയെ ബാക്കിയുള്ളൂ മണലൂറ്റുകാര് വന്നാൽ അതും കാണില്ല …

ഈവനിംഗ് വാക്

മഴയിൽ കഴുകിയെടുത്ത സായാഹ്നം ഇന്ന് മാനത്ത് നടക്കാനിറങ്ങണം വിയർപ്പു തുടയ്ക്കാൻ മേഘച്ചീന്തുകളുണ്ട് ചിതറിക്കിടക്കുന്നു ഏതൊക്കെയോ കടലുകളുടെ ലവണം മണക്കുന്നുണ്ട് താഴെ വെയിലായ വെയിലെല്ലാം മോന്തിക്കുടിച്ച് കാടുണ്ട് പച്ചയുടെ നാനാർത്ഥം എഴുതിക്കളിക്കുന്നു പോക്കുവെയിലിൻറെ അപാരതകളിൽനിന്ന് …

റേഡിയോ

  “ഏതൊക്കെയോ നല്ല കിനാവുകളൊക്കെ കണ്ടാണ്‌ പോയത് മുഖത്ത് നിറയെ ചിരിയായിരുന്നു” ക്യാൻസർ പിടിച്ചു മരിച്ച ഭാര്യയെപ്പറ്റി പറയുകയായിരുന്നു എൻറെ സുഹൃത്ത് മരണത്തിലേക്കുള്ള യാത്രയിൽ കൈ പിടിച്ചു കൂടെ നടന്ന് ജീവിതത്തിൻറെ മറുകരയിലേക്ക് …

ശേഷം വെള്ളിത്തിരയിൽ !!!!!!!!

അങ്ങാടിയിൽ പോകും വഴി ഫോൺ അറ്റൻഡ് ചെയ്യാൻ ഹൈവേയുടെ അരികിൽ വണ്ടി നിർത്തിയതാണ് ഫോൺ വിളി കഴിഞ്ഞിട്ടും പതിഞ്ഞ മട്ടിൽ തുടരുന്ന ഒരു സംഭാഷണം പഴയ ഏതോ മലയാള സിനിമാ ഡയലോഗ് പോലെ …

കഥകളി

മരിച്ചുകിടക്കുന്നവർ വെറുതെ നീണ്ടുനിവർന്നു കിടക്കുകയൊന്നുമല്ല കണ്ണുകൾ കൂമ്പി കൈകൾ നെഞ്ചിൽ പിണച്ച് ഒരു ധ്യാനഭാവം ചുറ്റുമുള്ളവർ ഒരോർമ്മയിൽ തല താഴ്ത്തി നിൽക്കുന്നതും ഒരു മുദ്രയാണ് കഥ ഏതാണെന്നൊന്നും ചോദിക്കരുത് ഓരോരുത്തരും ഓരോ ലോകമാണ് …

പെരുമഴയിലൊരു പട്ടി

ഞാനിങ്ങനെ മഴയും നനഞ്ഞു ചെളിയിൽ കുളിച്ച് വിറച്ച് നടക്കുമ്പോൾ നിങ്ങൾക്ക് വല്ലാത്ത സഹതാപം വെറുതെയാണ് മാഷെ സുഖമായി ശാപ്പാടും കഴിച്ച്‌ കൂടിന്റെ മൂലയിൽ ചുരുണ്ടു കിടക്കുന്ന പൊണ്ണൻ നായയാവാൻ എന്നെ കിട്ടില്ല നീണ്ട …

അടക്കാമണിയൻ

ഓർമ വരുന്നില്ല അല്ലെ? ഒരു  പേരും ഓർമയിൽ  മാത്രം  അവശേഷിക്കുന്ന  ഒരു  ഗന്ധവുമായി ജീവിതത്തിൽ ചിലതുണ്ട് കിരുകിരാ  എന്ന്  നെഞ്ചിലേക്ക്  ഇരച്ചു  കയറും കണ്ണു  നനയുന്നത്  എന്തിനാണെന്നുപോലും  മനസ്സിലാവില്ല ഇപ്പോൾ  തെങ്ങും  കവുങ്ങും  …

ഉപേക്ഷിക്കപ്പെട്ട കിണറുകള്‍

ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ ആള്‍പ്പെരുമാറ്റം ഇല്ലാത്തതുകൊണ്ട് കാടുമൂടിക്കിടക്കുകയാണ് പാമ്പും പഴുതാരയുമൊക്കെയാണ് ഇപ്പോള്‍ പതിവുകാര്‍ അല്ലെങ്കില്‍ത്തന്നെ സ്വിച്ചിട്ടുകളിക്കുന്ന ഈ കാലത്ത് കയറും തൊട്ടിയുമൊക്കെയായി ആരു വരാന്‍ എന്നാലുമുണ്ട് അസമയങ്ങളില്‍ ചില പെരുമാറ്റമൊക്കെ പഴയ സന്ദര്‍ശകര്‍ വന്നുകൂടുന്നതാണ് …

പ്രണയം

കുന്നുകളിൽ പോകണം രാപ്പാർക്കാൻ അവിടെയാകുമ്പോൾ നിലാവ് വിശ്രമിക്കാൻ വരുന്ന യാമങ്ങളുണ്ട് സ്നേഹത്തോടെ കണ്ണിറുക്കി ചിരിക്കുന്ന നക്ഷത്രങ്ങളോട് കളി പറഞ്ഞിരിക്കാം സഞ്ചാരങ്ങളൊക്കെ അവസാനിപ്പിച്ച് സുമഗന്ധങ്ങളുമായി കാറ്റും വരും കൂട്ടിന് ഇരുൾ മയങ്ങാൻ കാത്തു നിൽക്കരുത് …