റേഡിയോ

 

“ഏതൊക്കെയോ നല്ല കിനാവുകളൊക്കെ കണ്ടാണ്‌ പോയത്
മുഖത്ത് നിറയെ ചിരിയായിരുന്നു”
ക്യാൻസർ പിടിച്ചു മരിച്ച ഭാര്യയെപ്പറ്റി പറയുകയായിരുന്നു എൻറെ സുഹൃത്ത്
മരണത്തിലേക്കുള്ള യാത്രയിൽ
കൈ പിടിച്ചു കൂടെ നടന്ന്
ജീവിതത്തിൻറെ മറുകരയിലേക്ക് കൈ വീശി യാത്രയാക്കിയിട്ട്
ഒരുല്ലാസയാത്രയുടെ ഓർമ്മ പങ്കുവെക്കുന്നതുപോലെ മൊഴിയുമ്പോൾ
കണ്ണുകൾ മാത്രമല്ല ആകെ നനഞ്ഞുപോകും

ചിലർ അങ്ങിനെയാണ്
കരൾ അറുത്ത് കണ്ണീരിൻറെ ഉപ്പും ചേർത്ത് വിളമ്പി മുന്നിൽ വെച്ച്
നമ്മളെ വിരുന്നൂട്ടും ഒരു സങ്കടച്ചിരിയോടെ

മരിച്ച് ഫ്രീസറിൽ കിടക്കുന്ന ചെറിയ മോനെ നോക്കി
“വാ പാലു വാങ്ങാൻ പോകാം” എന്ന്
ആശയോടെ സ്നേഹഭാവത്തിൽ വിളിച്ച
ഒരു സ്നേഹിതനെ ഓർത്തുപോയി

ചിലപ്പോൾ സങ്കടങ്ങൾ അങ്ങിനെയാണ്
കേൾവിക്കാരുണ്ടെങ്കിലും ഇല്ലെങ്കിലും

അങ്ങിനെ പറഞ്ഞുകൊണ്ടിരിക്കും

 

Saleel M M

My mind, lost in a nostalgic introspection, is a kaleidoscope. The succession of changing figures, scenes and phases is my past and myself. Peeping down it, I find a child following the butterflies and birdcalls in the verdure dreamscapes.

1 Comment for “റേഡിയോ”

Avatar

Prakasan

says:

എഴുതു സലീൽ
ഇനിയുമിനിയും.

നിനക്കാവുവോളം.


പ്രകാശൻ

Leave a Reply

Your email address will not be published. Required fields are marked *