അടക്കാമണിയൻ

ഓർമ വരുന്നില്ല അല്ലെ?
ഒരു  പേരും
ഓർമയിൽ  മാത്രം  അവശേഷിക്കുന്ന  ഒരു  ഗന്ധവുമായി
ജീവിതത്തിൽ ചിലതുണ്ട്
കിരുകിരാ  എന്ന്  നെഞ്ചിലേക്ക്  ഇരച്ചു  കയറും
കണ്ണു  നനയുന്നത്  എന്തിനാണെന്നുപോലും  മനസ്സിലാവില്ല

ഇപ്പോൾ  തെങ്ങും  കവുങ്ങും  ഒക്കെ  നിറയെയുള്ള  തൊടിയിൽ
സമാധിയടഞ്ഞ  ഒരു  പാടമുണ്ട്‌
കണ്ണുകളടച്ചാൽ  കൂകിയാർക്കുന്ന  കളിക്കൂട്ടങ്ങൾ കൊണ്ട് നിറയും
ചടുലപാദങ്ങൾ ഓടിതിമിർക്കുന്ന പുഞ്ചപ്പാടങ്ങൾ
കൊയ്ത്തുകഴിഞ്ഞ വയലുകൾ
ചവിട്ടടികളിൽ  മെതിയുന്നുണ്ട്  കൂമന്റെ  കണ്ണുകൾ  പോലെ  എന്തോ  ചിലത്
അടക്കാമണിയൻ!!!
ഞാറ്റുവേലകളോടൊപ്പം  മാഞ്ഞുപോയ  പാടങ്ങളിൽ
പണ്ടുണ്ടായിരുന്ന  ചെറുമണികൾ

Saleel M M

My mind, lost in a nostalgic introspection, is a kaleidoscope. The succession of changing figures, scenes and phases is my past and myself. Peeping down it, I find a child following the butterflies and birdcalls in the verdure dreamscapes.

Leave a Reply

Your email address will not be published. Required fields are marked *