പൂൂൂൂൂൂൂൂൂൂൂയ്

മൊബൈലിൻറെ മറവിലിരുന്ന് ഓരോ വർത്തമാനം പറയുമ്പോഴാണ് പരിചിത ശബ്ദത്തിൽ ഒരു കൂക്കിവിളി കേട്ടത് ചെകിടോർത്തു നോക്കി ഏയ്…ഒന്നുമില്ല പഴയ ഒരോർ മ്മയിൽ വെറുതെ തോന്നിയതാവും അല്ലെങ്കിലും ആര് കൂക്കിവിളിക്കാൻ പണ്ട് വിളിച്ചവരൊക്കെ എത്ര …

വർഷാന്ത്യക്കുറിപ്പുകൾ

മാനത്തിന്‍റെ വിശേഷങ്ങൾ ഭൂമിയെ അറിയിക്കാൻ മരങ്ങൾക്ക് പോസ്റ്റ്‌മാന്‍റെ സഹായം ആവശ്യമില്ല ഇലകളിൽ ഓരോന്നെഴുതി വെറുതെയങ്ങ് താഴേക്കിടും അക്ഷരം പഠിക്കാൻ ഇത്തിരി മൂപ്പാവണമെന്നതുകൊണ്ടാവും ഇലകൾ മഞ്ഞയും ചുവപ്പും ഒക്കെ ആവുന്നത് ചില ‘ബുദ്ധിയിലകൾ’ അങ്ങിനെയല്ല …

ഉന്മാദം

ഭ്രാന്തിനെ രോഗങ്ങളുടെ ഗണത്തിൽ പെടുത്തരുത് അത് ഒരു ഭാഷയാണ്‌ ഭൂതകാലം വർത്തമാനത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത് ഇങ്ങനെയാണ് ജീവിതം ഓർമകളാകുന്ന പരിണാമം പിന്നിലേക്കൊഴുകി ഗിരിഗർഭത്തിൽ മറയുന്ന പുഴകൾ പോലെ ഉടലുരിഞ്ഞുകളഞ്ഞുള്ള മനസ്സിന്റെ യാനം ചിലയിടങ്ങളിൽ …

ഇന്നത്തെ കളി

സ്റ്റോക്ക്‌ എക്സ്‌ചേഞ്ച് തകർന്നു രൂപ മൂക്ക് കുത്തി ചൈനയിൽ മാന്ദ്യം ഭേഷ്!!! ചാനലുകാർ രെക്ഷപ്പെട്ടു ഭാഗ്യം വരുന്ന വഴികളെ!! അതിനിടയിൽ ടി പി യുടെ സ്തൂപം തകർത്ത വാർത്ത ചർച്ച ചെയ്യാൻ സമയം …

കള്ളൻ

എപ്പോഴുമുണ്ടാകും കൂടെ ഇടത്തോട്ടു പോകേണ്ടപ്പോൾ വലത്തേക്ക് വലിക്കും സ്വപ്‌നങ്ങൾ കാട്ടുക എന്നതാണ് മറ്റൊരു വേല കണ്ണുകളെ ചൊവ്വുള്ളതാകാൻ സമ്മതിക്കില്ല അരുതാത്തതെല്ലാം കാണിക്കണമെന്ന് വാശിയുണ്ട് സ്നേഹത്തിന്റെ ഉറവകൾ ഉണരുമെന്നു കണ്ടാൽ ഉടനെ അതിൽ അസൂയയുടെ …

ഒരു സമകാലീന ഓണക്കവിത

സുഹൃത്തുക്കളെ അങ്ങിനെ ഓണം വരികയായി പൂവിളികളുടേയും പൂക്കളങ്ങളുടേയും കാലം … എന്താണ് മുഖത്തൊരു മനസ്സിലാകായ്മ പൂവിളികളോ ? അതു… പിന്നേ… ഒരു പ്രത്യേക വിളിയാണ് ഡീറ്റൈൽസിനു ഗൂഗിളിൽ സേർച്ച്‌ ചെയ്‌താൽ മതി പിന്നെ …

തവള

മാക്കാച്ചിത്തവളയെ കണ്ടിട്ടില്ലേ? തോടുത്തുവിടാൻ തയ്യാറാക്കിയ മിസ്സൈൽ പോലെ മസിലു പിടിച്ച് ഇരിക്കുന്നത് കാണുമ്പോൾ ലോകത്തിന്റെ ഭാരം മുഴുവൻ ചുമക്കുന്ന അറ്റ്ലസിനെപ്പൊലെയുണ്ട് എന്തൊരു ത്യാഗി!!! കണ്ണുമിഴിച്ചുള്ള ആ നോട്ടത്തിലെ ദാർശിനികഭാവം അരിസ്റ്റോ ട്ടിലിനെ ഓർമിപ്പിക്കുന്നില്ലേ? …

പാവക്കൂത്ത്

അലങ്കാര വെളിച്ചത്തിൽ ഇങ്ങനെ കാണുമ്പോൾ നല്ല ചേലാണ് അല്ലെ ? ഉടയാടകളുടെ സമൃദ്ധി ഒരു മറ മാത്രമാണ് കൗതുകത്തോടെ നോക്കിയിരിക്കുന്ന നിങ്ങളെ കാണുമ്പോൾ ഇറങ്ങി വന്ന് വർത്തമാനം പറയണമെന്നുണ്ട് കാലൊന്ന് മുന്നോട്ട് വെക്കുന്ന …

ഉറക്കം

മരിച്ചു പോയവർക്ക് വിരുന്നു വരാനുള്ള സമയം ഭൂമിയിൽ നിന്നും മാഞ്ഞുപോയ ചില മരങ്ങൾ ഊഞ്ഞാലുകളുമായി മുളച്ചുവരും മറന്നുപോയ ഗന്ധങ്ങളുമായി കാറ്റുകളെത്തും ഇന്നലെയും വന്നു വള്ളിനിക്കറിട്ട ഒരു മിടുക്കൻ പണ്ടത്തെപ്പോലെ തോട്ടിൻകരയിലും വയൽവരമ്പിലും കൈപിടിച്ചു …

ബിനാമി

എനിക്ക് നട്ടെല്ലില്ല എന്ന് പറയുന്നത് കഷ്ടമാണ് സത്യമായും അങ്ങനെ ഒരു സംഗതി ഉണ്ട് പക്ഷെ ഒരു വ്യത്യാസം ഒരു പ്രത്യേക നിർമിതിയാണ് അതുകൊണ്ട് എങ്ങനെ വേണമെങ്കിലും വളയാം ഇഴയാനാണെങ്കിൽ പരമ സുഖം തല …