ഈവനിംഗ് വാക്

മഴയിൽ കഴുകിയെടുത്ത സായാഹ്നം
ഇന്ന് മാനത്ത് നടക്കാനിറങ്ങണം
വിയർപ്പു തുടയ്ക്കാൻ മേഘച്ചീന്തുകളുണ്ട് ചിതറിക്കിടക്കുന്നു
ഏതൊക്കെയോ കടലുകളുടെ ലവണം മണക്കുന്നുണ്ട്

താഴെ
വെയിലായ വെയിലെല്ലാം മോന്തിക്കുടിച്ച്
കാടുണ്ട് പച്ചയുടെ നാനാർത്ഥം എഴുതിക്കളിക്കുന്നു

പോക്കുവെയിലിൻറെ അപാരതകളിൽനിന്ന്
ഇളം ചൂടുള്ള കാറ്റു വീശിവരുന്നുണ്ട്
ചിറകുകൾ പോലെ കൈകൾ വിരിച്ചു നിൽക്കണം
ദാ….. ഇങ്ങനെ

Saleel M M

My mind, lost in a nostalgic introspection, is a kaleidoscope. The succession of changing figures, scenes and phases is my past and myself. Peeping down it, I find a child following the butterflies and birdcalls in the verdure dreamscapes.

1 Comment for “ഈവനിംഗ് വാക്”

Avatar

Rajagopalan

says:

രാജഗോപാലൻ.

സലീലിൻ്റെ ഭാഷാസ്വാധീനത്തിന് വേറെയുമുണ്ട് ഉദാഹരണങ്ങൾ.
മുൻപെെപ്പാഴൊ അദ്ദേഹെഴുതിയ ഒരു കവിത,
സമാനസ്വഭാവമുള്ളത് ഇവിടെ പകർത്തുന്നു.

കുന്നുകളിൽ പോകണം രാപ്പാർക്കാൻ
അവിടെയാകുമ്പോൾ
നിലാവ് വിശ്രമിക്കാൻ വരുന്ന യാമങ്ങളുണ്ട്
സ്നേഹത്തോടെ കണ്ണിറുക്കി ചിരിക്കുന്ന നക്ഷത്രങ്ങളോട്
കളി പറഞ്ഞിരിക്കാം
സഞ്ചാരങ്ങളൊക്കെ അവസാനിപ്പിച്ച്
സുമഗന്ധങ്ങളുമായി കാറ്റും വരും കൂട്ടിന്

ഇരുൾ മയങ്ങാൻ കാത്തു നിൽക്കരുത്
സായന്തനം ചുട്ടി കുത്തി
കളിവിളക്കിന്റെ ചാരത്ത് ലാസ്യഭാവത്തിൽ
ഒരു പ്രപഞ്ചനടനത്തിനോരുങ്ങുമ്പോഴേക്കും എത്തണം
നിറങ്ങളുടെ വിസ്മയം
ഹൃദയത്തിൽ വരച്ചിടാൻ
ഡാവിഞ്ചിയാകണമെന്നൊന്നുമില്ല
അസ്തമയം കാണുന്ന കണ്ണുകൾ മതിയാവും
ചായക്കൂട്ടുകളുടെ അപാരതയിൽ നീരാടാനുള്ള മനസ്സും വേണം

അങ്ങിനെയിരിക്കുമ്പോൾ
നടക്കാനിറങ്ങുന്ന ചന്ദ്രനെത്തും
വന്ദനം ചൊല്ലി കുശലം പറയാം
ചക്രവാളം വരച്ചിട്ട പളുങ്ക് കടലിൻറെ വിസ്തൃതിയിൽ
അങ്ങിനെ കിടക്കാം

പിൻവിളികളൊന്നും ഇല്ലെങ്കിൽ
നക്ഷത്രരശ്മികളുടെ വിരൽതുമ്പിൽ പിടിച്ച്
താരാപഥങ്ങളുടെ വിഹായസ്സിലേക്ക് കയറി പോകാം
എന്നിട്ട് അറുതികളില്ലാത്ത കാലത്തിൽ
അങ്ങിനെ ഉഴറി നടക്കണം

Leave a Reply

Your email address will not be published. Required fields are marked *