പെരുമഴയിലൊരു പട്ടി

ഞാനിങ്ങനെ മഴയും നനഞ്ഞു
ചെളിയിൽ കുളിച്ച് വിറച്ച് നടക്കുമ്പോൾ
നിങ്ങൾക്ക് വല്ലാത്ത സഹതാപം

വെറുതെയാണ് മാഷെ
സുഖമായി ശാപ്പാടും കഴിച്ച്‌
കൂടിന്റെ മൂലയിൽ ചുരുണ്ടു കിടക്കുന്ന
പൊണ്ണൻ നായയാവാൻ എന്നെ കിട്ടില്ല

നീണ്ട സമാധിയിൽ കുരക്കുക എന്നതുപോലും മറന്ന്
കടലാസ്സിൽ നിന്ന് വെട്ടിയെടുത്ത പടം പോലെ
ഇണയെ നോക്കി ഒന്ന് മോങ്ങാൻ പോലുമാവാത്ത വാലാട്ടിജന്തുവിനെ
നായയെന്നു വിളിക്കുന്ന നിങ്ങളോടെന്തു പറയാൻ

മഴയിൽ കുളിച്ച് ചെളി തെറിപ്പിച്ചു ആർപ്പിടുന്ന
സ്‌കൂൾ കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല
അതിന് ഇടവഴികളിലും വയലിറമ്പുകളിലുമൊക്കെ പോകണം
ഓ.. കാറിൽനിന്ന് ഇറങ്ങാത്തവർക്ക് എന്ത് വയലിറമ്പ്
അല്ലെങ്കിൽത്തന്നെ സ്വെറ്ററിൽ പൊതിഞ്
സ്‌കൂൾബസ്സിൽ പോക്കുവരവ് നടത്തുന്ന
കുട്ടികൾക്കെവിടെയാ മാഷെ കുട്ടിക്കാലം

ഇങ്ങനെ വെറും തെണ്ടിയായിട്ടു നടക്കുന്നതിന്റെ ത്രിൽ
മഞ്ഞും മഴയും കൊള്ളാത്ത നിങ്ങൾക്ക് മനസ്സിലാവില്ല

നായയായാൽ നായയെപ്പോലെ ആകണം
ഇതാ എന്നെ നോക്ക്
മഞ്ഞിൻറെ കുളിരിൽ
കള്ളനെ പിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമൊന്നുമില്ലാതെ
ചുരുണ്ടുകൂടി സുഖനിദ്ര
നിലാവുദിച്ചാൽ മാനത്തു നോക്കി
നീട്ടി നീട്ടി ഓളിയിടാം ആഹാ….

എച്ചിൽക്കൂനകളിൽ തീറ്റക്ക് മത്സരിക്കുമ്പോൾ
ചില്ലറ ഉരസ്സലുകളെല്ലാം ഉണ്ടാകുമെങ്കിലും
എന്റെ സഖിമാരുടെ കണ്ണുകളിലെ പ്രണയം കാണുമ്പോൾ
ഞാനാകെ ഉണരും
കടിച്ചു പറിച്ച് തലകുത്തി മറിഞ്ഞു കളിക്കുന്നതിനെ
ജീവിക്കുക എന്നും പറയും മാഷെ

സഭ്യമായ ഭാഷയിൽ സംസാരിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട്
ഞാനിത്രയെ പറയുന്നുള്ളു

Saleel M M

My mind, lost in a nostalgic introspection, is a kaleidoscope. The succession of changing figures, scenes and phases is my past and myself. Peeping down it, I find a child following the butterflies and birdcalls in the verdure dreamscapes.

3 Comments for “പെരുമഴയിലൊരു പട്ടി”

Avatar

Sunisha

says:

Good observation ….the simplest thing but unaware…unnoticed ….only a normal person cannot …but only a poet and a good observer can and the real writer could bloom the poem with the simplest sights ….well done sir ….

Leave a Reply

Your email address will not be published. Required fields are marked *