ശേഷം വെള്ളിത്തിരയിൽ !!!!!!!!

അങ്ങാടിയിൽ പോകും വഴി
ഫോൺ അറ്റൻഡ് ചെയ്യാൻ
ഹൈവേയുടെ അരികിൽ വണ്ടി നിർത്തിയതാണ്

ഫോൺ വിളി കഴിഞ്ഞിട്ടും
പതിഞ്ഞ മട്ടിൽ തുടരുന്ന ഒരു സംഭാഷണം
പഴയ ഏതോ മലയാള സിനിമാ ഡയലോഗ് പോലെ
പണ്ടത്തെ സിനിമാകഥാപാത്രങ്ങളുടെ
പ്രേതങ്ങളോ മറ്റോ ആകുമോ
ആകെ ഒരു സ്വസ്ഥതയില്ലായ്മ

പെട്ടെന്നൊരോർമയിൽ ശരീരം ഒന്ന് വിറച്ചു
ഇവിടെയായിരുന്നു പഴയ സിനിമക്കോട്ട

മൈക്കിലൂടെ ഒഴുകിപ്പരക്കുന്ന പാട്ടുകൾ
ഗ്രാമത്തിന്റെ സമയം അടയാളപ്പെടുത്തിയിരുന്ന കാലം

പഴയ ടാക്കീസ് ഇപ്പോഴും വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു

അനൗൺസ്‌മെന്റ് വാഹനത്തിന്റെ
പ്രയാണ വഴികളിൽ വീർപ്പടക്കിനിൽക്കുന്ന നാട്ടിൻപുറം

ശബ്ദരേഖകളുടെ മായാലോകം
സംഭ്രമിപ്പിക്കുന്ന കഥാഖ്യാനങ്ങൾ
വെള്ളിത്തിരയിൽ മാത്രം വെളിപ്പെടുത്താവുന്ന
അദ്ഭുതങ്ങളായി പരിണമിക്കുന്നു
ഉദ്വേഗത്തിൻ്റെ വില്പന പൊടിപൂരം!!

കാറ്റിൻറെ കൈകളിൽ നോട്ടീസുകൾ
കൂകിയാർക്കുന്ന സ്‌കൂൾകുട്ടികൾ

ട്രോഫി പോലെ കയ്യിൽ കിട്ടിയ നോട്ടീസ്
ആരോ തട്ടിപ്പറിച്ചതുപോലെയുള്ള ഞെട്ടലിൽ ഉണർന്നപ്പോൾ
അരികിലൂടെ ചീറിപ്പായുന്ന വണ്ടികൾ ഓർമവന്നു
തിടുക്കത്തിൽ ഞാൻ വണ്ടിയെടുത്തു പാഞ്ഞു

Saleel M M

My mind, lost in a nostalgic introspection, is a kaleidoscope. The succession of changing figures, scenes and phases is my past and myself. Peeping down it, I find a child following the butterflies and birdcalls in the verdure dreamscapes.

1 Comment for “ശേഷം വെള്ളിത്തിരയിൽ !!!!!!!!”

Avatar

Sunisha

says:

The recall of the past ….something new for this generation and while imagining can hear the chatting sound of the people passing us after the silver screen….awesome sir …go ahead with the glimpses of your jotting…

Leave a Reply

Your email address will not be published. Required fields are marked *